മധ്യവേനലവധിയ്ക്കു തന്നെ നാട്ടില്‍ എത്തിയത് കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. പെരിയാറിæa തീരത്തു തന്നെയാണ് എæa വീട്. മഴയും പുഴയും എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്. അതു കൊണ്ടു തന്നെ, പുഴയുടെ തല്ലും തലോടലും വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്. എങ്കിലും ജീവിത പശ്ചാത്തലങ്ങളില്‍ പുഴയുടെ ചിത്രത്തിന് പ്രാധാന്യമുണ്ട്.
പുഴയിലെ കുളിരുള്ള തെളിനീരില്‍ പ്രഭാത സ്നാനം. ശരീരത്തിനും മനസ്സിനും ഒരേപോലെ ഉത്തേജകമാകുന്ന ദിവ്യ ഔഷധം തന്നെയാണ്. വൈകീട്ട് അമ്പലപ്പറമ്പിലെ കളികഴിഞ്ഞ് നീന്തിത്തുടിച്ചുള്ള കുളി. ശരീരം തണുക്കും വരെ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കൂട്ടുകാരുമൊരുമിച്ചൊരു കുസൃതിക്കുളി. ബാല്യവും Ïìവ്വനവുമെല്ലാം പുഴയുമായി വേര്‍പെടുത്തി ചിന്തിക്കാനാവാത്ത വിധം ആത്മാവിലേയ്ക്ക് ആ ജലധാര ഒഴികിയെത്തിയിട്ടുണ്ട്. ജോലിയുടെ ഭാഗമായി പുഴയോടും നാടിനോടും യാത്ര പറയേണ്ടതായി വന്നുവെങ്കിലും പുഴയുടെ കാല്പനിക ഭാവങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
പുറം നാടിæa മത്തു പിടിപ്പിക്കുന്ന ആര്‍ഭാടത മഴയും പുഴയും പോലെ മനം മടുപ്പിക്കാത്തവയായിരുന്നില്ല. പ്രവാസത്തിæa മേലങ്കി തല്ക്കാലം ഊരി വെച്ച് നാട്ടിലേയ്ക്ക് പോകാന്‍ തയ്യാറായപ്പൊഴെ പഴയ നല്ല ഓര്‍മ്മകള്‍ കുഞ്ഞോളങ്ങളായി മനസ്സിലേയ്ക്ക് ഒഴുകി വന്നിരുന്നു. തæa തട്ടകത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആഗ്രഹങ്ങളില്‍ പ്രധാനം പുഴയില്‍ വിസ്തരിച്ചൊരു നീരാട്ടായിരുന്നു. പുഴയുടെ നിറവിലേയ്ക്കു ചാടി തല കുത്തി മറിഞ്ഞ് ബാല്യത്തിലേയ്ക്ക് ഊളിയിട്ടിറങ്ങാന്‍ മനസ്സ് കൊതിച്ചതിനാല്‍ രാവിലെ തന്നെ കുത്തനെയുള്ള ഇറക്കത്തിലൂടെ പുഴയുടെ മാറിലേയ്ക്ക് ഇറങ്ങി ചെന്നു.
രൂപവും ഭാവവും മാറി വിരൂപയായ എæa പൂര്‍ണ്ണ! ഞാന്‍ അമ്പരന്നു പോയി.
പുഴയിലേയ്ക്കു പോരാന്‍ നേരം അമ്മ പറഞ്ഞത് എത്ര ശരിയാണ്. മണല്‍ വാരി വാരി പുഴയെ കൊന്നിരിക്കുന്നു. പുഴ മരിച്ചിരിക്കുന്നു എന്നതില്‍ ഭേദം ആരോക്കെയോ ചേര്‍ന്ന് പുഴയെ മാനഭംഗപ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നതായിരിക്കും ഉചിതമെന്നു തോന്നി. ജീവ സമൂഹത്തിന് അമൃതധാരയായി കിട്ടിയ ദൈവീക വരദാനമായ ചൂര്‍ണ്ണികയുടെ മാറില്‍ മണ്‍കോരികളിട്ടു കീറിമുറിച്ച് വികൃതമാക്കാന്‍ ഇവര്‍ക്ക് എങ്ങിനെ കഴിയുന്നു.
ചെളി നിറഞ്ഞ് അഴുകി കിടക്കുന്ന വെള്ളത്തിലേയ്ക്കിറങ്ങി കാല്‍ നനയ്ക്കാന്‍ തോന്നിയത് ആത്മബന്ധം കൊണ്ടു തന്നെയാവാം. കറുത്ത വെള്ളത്തിലേയ്ക്കു നോക്കി നെടുവീര്‍പ്പു പൊഴിച്ച തന്നെ നോക്കി അപരിചിതനായ കടത്തു കാരന്‍ ചോദിച്ചു,
“അക്കരക്കാണോ?”
അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടിയപ്പോള്‍ അയാള്‍ വഞ്ചി തæa അരികിലേയ്ക്ക് അടുപ്പിച്ചു. ചെളിയില്‍ തെന്നി വീഴാതെ പടിയിലെ വെള്ളം തുടച്ച് വഞ്ചിയിലിരുന്നു. തുഴ കുത്തി വഞ്ചി തള്ളി വിട്ടുകൊണ്ട് കടത്തുകാരന്‍ ചോദിച്ചു,
“മുന്‍ പരിചയം ഇല്ലാത്തതു കൊണ്ടു ചോദിക്കുകയാ, ആരാ, എവിടെ പോകുന്നു.”
ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,
“എæa പേര് പീതാംബരന്‍. ഈ നാട്ടുകാരന്‍ തന്നെയാണ്. പുറത്തായിരുന്നു. ഇന്നലെ രാത്രിയിലാ വന്നത്.”
കടത്തുകാരനും പരിചയപ്പെടുത്തി.
“ഞാന്‍ ദേവസ്യ, കോടനാട്ടുകാരനാ...ഭാര്യ വീടാണ് ഇവിടെ...” ഒന്നു നിര്‍ത്തിയിട്ട് ഒരു നെടുവീര്‍പ്പോടെ അയാള്‍ തുടര്‍ന്നു, “ഈ പണി കൊണ്ടിപ്പോ ഒരു നേട്ടവുമില്ല.വഞ്ചികുത്ത് മാത്രമാണ് പഠിച്ച പണിയെന്നതു കൊണ്ട് ചെയ്യുന്നുവെന്നു മാത്രം. ഈ പുഴയിലെ എല്ലാ കടവും ഞാന്‍ പലപ്പോഴായി ലേലത്തില്‍ പിടിച്ചിട്ടുണ്ട്. മുകളിലെ പള്ളിക്കടവില്‍ ഇപ്പോ മരുമകനുണ്ട്. അതും എæa കടവാണ്. ഇപ്പോ അക്കരെ പെരുമ്പാവൂരു നിന്നും ബസ്സു വരും. അതുകൊണ്ട് ചേരാനല്ലൂരുകാര്‍ക്ക് ഇക്കരെയ്ക്കു വരേണ്ടതില്ല. അതോടെ കടവില്‍ ആളില്ലാതെയായി. കുറെക്കാലം ആശ്രയം സ്കൂള്‍ കുട്ടികളായിരുന്നു. ഇപ്പോ അതുമില്ലാതായി. ചേരാനല്ലൂരു നിന്നും സ്കൂള്‍ ബസ്സ് കാലടി കൂടി പോയി വരും“.
വഞ്ചി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആഴം കുറവായിരുന്നതിനാല്‍ അടിയിലെ ചെളി പിടിച്ച മണ്ണ് കാണാമായിരുന്നു. പായലും അഴുക്കും പൊങ്ങിക്കിടക്കുന്ന വൃത്തിഹീനമായ പുഴയുടെ മാറിടം.
കടത്തുകാരæa ആവലാതികള്‍ കേട്ടപ്പോള്‍ വെള്ളത്തില്‍ നിന്നും ദൃഷ്ടിയെടുക്കാതെ തന്നെ അയാളോടു ചോദിച്ചു,
“നിങ്ങള്‍ക്കും മണല്‍ വാരാന്‍ കൂടിക്കൂടെ, മണല്‍ വാരി സമ്പന്നന്മാരായ ഒത്തിരിപ്പേരുടെ കഥകള്‍ കേട്ടല്ലോ?”
കടത്തുകാരæa മറുപടിയില്‍ ഗദ്ഗദം തുളുമ്പിയിരുന്നു. അയാള്‍ പറഞ്ഞു.
“വേണ്ട ചങ്ങാതി... ഈ പുഴ എæa അമ്മയാണ്. ഓര്‍മ്മവച്ച കാലം മുതല്‍ഈ മാറില്‍ തോണി തുഴഞ്ഞാണ് ഞാന്‍ ജീവിച്ചത്. എæa അന്നമാണ് ഇത്. മണല്‍ വാരി ഇതിനെ വികൃതമാക്കാന്‍ എനിക്കാവില്ല.“
പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരില്‍, പുഴയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഓരാളെങ്കിലും ഉണ്ടെല്ലോ.ഇഞ്ചിഞ്ചായുള്ള ആ പുഴയുടെ മരണത്തില്‍ ആത്മവിലാപം നടത്തുന്ന അയാളെ ഞാന്‍ ഒരിക്കല്‍ കൂടി നോക്കി, അഭിമാനത്തോടെ.
അയാള്‍ തുടര്‍ന്നു, “കുറച്ചു നാള്‍ മുന്‍പ് ടി വി കാര് വന്നിരുന്നൂ ഈ കടവില്‍. മണല്‍ വാരുന്നതോക്കെ അവര് പടം പിടിച്ചോണ്ട് പോയി. പ്രകൃതി വിരുദ്ധര്‍ നിയമലംഘനം നടത്തി മണല്‍ വാരുന്നതിനേക്കുറിച്ച് എന്നോടും ചോദിച്ചു. നിങ്ങളോടു പറഞ്ഞതു പോലൊക്കെ ഞാന്‍ അവരോടും പറഞ്ഞു.“
തുടര്‍ന്നു കേള്‍ക്കാന്‍ എനിക്ക് ആഗ്രഹം തോന്നി.
“എന്നിട്ട് ഇയാളെ ടി വി യില്‍ കാണിച്ചോ?,” ഞാന്‍ ചോദിച്ചു.
“പിന്നെ, പിറ്റെ ദിവസം തന്നെ കാണിച്ചു. ഒപ്പം മണല്‍ വാരലുകാരുടെ ചീത്തവിളിയും വന്നു. ന്നാലും കുഴപ്പമില്ല. നിങ്ങള്‍ കണ്ടില്ലെ, താഴെ മണല്‍ വാരുന്നത്. വാരി വാരി പുഴ എത്ര താണു. പുഴയുടെ കോലം കെട്ടു.“
വഞ്ചി അക്കരെ പുല്‍ത്തകിടൈയില്‍ തട്ടി നിന്നു.
തലേകെട്ടിനകത്തു നിന്നും
തീപ്പെട്ടിയെടുത്ത് ബീഡി കത്തിച്ചു കൊണ്ട് കടത്തുകാരന്‍ ചോദിച്ചു,
“എവിടെയാ പോകേണ്ടത്?”
“എവിടെയും പോകേണ്ട”, പുഴയുടെ തീരത്തു തന്നെയുള്ള ചായക്കടയിലെയ്ക്കു നോക്കി ഞാന്‍ പറഞ്ഞു,
“നമുക്കാ ചായക്കടയില്‍ നിന്ന് ഓരോ ചായ കുടിച്ച് മടങ്ങിപ്പോകാം. പുഴയൊന്നു കാണാമെന്നു കരുതി ഇറങ്ങിയതാ. ഒപ്പം ഒന്നു കുളിക്ക്യേം ചെയ്യാമല്ലോ. എത്ര നാളായി പുഴയില്‍ കുളിച്ചിട്ട്“.
കുളിയുടെ കാര്യം കേട്ടപ്പോള്‍ ദേവസ്യ പെട്ടെന്ന് വിലക്കി.
യ്യോ..., കുളിക്കണ്ട കേട്ടോ. പരിചയമില്ലാതെ ഇപ്പോ കുളിച്ചാല്‍ ദേഹം മുഴുവനും ചൊറിയും. വെള്ളം ആകെ മലിനമാ. പുഴയുടെ സ്വഭാവം തന്നെ മാറിയിരിക്കുന്നു.”
മണല്‍ തൊഴിലാളികള്‍ക്കായി കെട്ടിയുണ്ടാക്കിയ പുഴയോരത്തെ ആ ചായക്കടയില്‍ സാമാന്യം നല്ല തിരക്കായിരുന്നു. ചായ കുടി കഴിഞ്ഞ് ഉഷാറോടെ വീണ്ടും വഞ്ചിയില്‍ കയറിയിരുന്ന് കടത്തുകാരനോട് പറഞ്ഞു,
“ഞാന്‍ തുഴയാം”.
തുഴ വാങ്ങി ശ്രദ്ധയോടെ തുഴയുമ്പോള്‍ ഓര്‍ത്തു.
ഈ പുഴയുടെ തീരത്തു കൂടിയല്ലേ µìമാരത്തില്‍ നിന്നും Ïìവ്വനത്തിലേയ്ക്ക് നടന്നു കയറിയത്.
കളിക്കൂട്ടുകാരി പ്രണയിനിയായതും പ്രണയം പങ്കുവച്ചതും ഒടുവില്‍
ആരുടെയൊ കൈയും പിടിച്ച് അവള്‍ കടത്തു കടന്നു പോയതും ഈ പുഴയോരത്തു കൂടിയല്ലേ?
അല്ലയോ സഹ്യപുത്രി..., നീ എന്തിനൊക്കെ സാക്ഷിയായി? പുഴയില്‍ നിന്നു നോക്കിയാല്‍ ദൂരെ കിഴക്കു കാണാവുന്ന നീല മലകള്‍ മൂടല്‍ മഞ്ഞില്‍ അവ്യക്തമായിരുന്നു.
പുഴയുടെ ജീര്‍ണ്ണാവസ്ഥ കണ്ട് മനസു നൊന്ത് കുളിക്കാതെ വീട്ടിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു,
“ഞാന്‍ പറഞ്ഞില്ലേ ചേട്ടനോട് ഇപ്പോ ആരും പുഴയില്‍ കുളിക്കാറില്ല. പുഴയൊക്കെ കഥയിലും കവിതയിലും മാത്രമായി ശേഷിച്ചത് ചേട്ടനറിഞ്ഞില്ലേ? ഇനി കുളി കിണര്‍ വെള്ളത്തിലാകാം. വന്നോളൂ...”
കിണറ്റിന്‍ കരയിലേയ്ക്ക് നടക്കുമ്പോള്‍ പുറത്തെ റോഡില്‍ നിന്നും ലോറികളുടെ ഇരമ്പല്‍ കേട്ടു. വെള്ളം ഇറ്റു വീഴുന്ന പച്ച മണലുമായി ലോറികള്‍ നിര നിരയായി കയറ്റം കയറി പോകുന്നു.
ശവ വണ്ടി കാണുന്ന വിഷമത്തോടെ നെടുവീര്‍പ്പ് പൊഴിച്ചു നില്‍ക്കുമ്പോള്‍ മനസ്സിലോര്‍ത്തു,
“നമുക്ക് നാമേ പണിവതു നാകവും
നരകവുമതുപോലെ....”
Sunday, November 29, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment