വെളിച്ചത്തെ ഭയപ്പെടുന്ന കുട്ടിത്തേവാന്കാണു ഞാന് . എന്തെന്നല്ലേ വെളിച്ചം നിഴലുകളെ സൃഷ്ടിക്കുന്നു .നിഴലുകളെ എനിക്ക് ഭയമാണ് എന്റെ ചെയ്തികളുടെ പ്രതിഫലനമല്ലേ നിഴലുകള്‍ നിഴലുകളില്‍ നിന്ന്ഓടി ഒളിക്കണമെന്ന്എനിക്ക് തോന്നി .ഞാന്‍ഓടി. ഓടി ഓടി തളര്‍ന്ന്എത്തിയത്ഒരുവട വൃക്ഷത്തിന്‍റെ ചുവട്ടിലാണ് .അവിടെ വെളിച്ചമില്ലായിരുന്നു.നിഴ്ലുകളില്ലയിരുന്നു ഇരുട്ട് .ഇരുട്ടിന്റെ മാറില്‍ .ക്ഷീണംകൊണ്ട്ഞാന്‍ ഉറങ്ങി അഗാധമായ ഉറക്കം .എന്തോ ശബ്ദം കേട്ടിട്ടാകണം ഉണര്‍ന്നു .ഞാന്‍ അല്ഭുതപെട്ടു അമ്പരന്നു .എങ്ങുംവെള്ളി വെളിച്ചം .ഞാന്‍ എണീറ്റ് നോക്കി അതാ എന്റെ ദീര്‍ഘമേറിയനിഴലുകള്‍ .അവ എന്നെ നോക്കി കോക്രി കാണിക്കുന്നു .ഞാനിനി എവിടെ പൊയ് ഒളിക്കും .അല്ലാഞാനെന്തിനു ഒളിക്കണം .ഞാന്‍ ഉണ്ടെന്നുള്ളതിനു തെളിവല്ലേ നിഴലുകള്‍ .ഇതു നല്ല തമാശ .
Friday, October 16, 2009
Subscribe to:
Posts (Atom)